വിരഹനൊമ്പരം
എന്‍ ആത്മാവ് മരവിച്ചുപോയ്
നിന്‍ സ്‌നേഹമാം സാഗരം
വിദൂരമായ് മാഞ്ഞനാള്‍
എന്‍ പ്രിയേ എവിടെ നീ
നിന്‍മുഖം ദര്‍ശിക്കാനായ് കൊതിപ്പൂ
ഞാനെന്‍ ജീവിതം മുഴുക്കെ
നിനക്കായ് പൊഴിയുന്ന എന്‍
അശ്രുക്കള്‍ കടലായി മാറുമ്പോള്‍
ആ തിരകള്‍ തട്ടി നിന്‍ പാദം നനയുമ്പോള്‍
തിരിച്ചറിയുമോ സഖീ നീയെന്‍ പ്രണയം