മൃത്യു
മരണം മാടിവിളിക്കുമ്പോള്‍
ഭയമോ മര്‍ത്ത്യനു മണ്ണായിതീരുവാന്‍
ഇത്രനാള്‍ അവനാരായിരുന്നു
ഇനിയെത്രനാള്‍ അവനില്‍ ജീവന്‍തുടിക്കും
അഹങ്കാരമില്ല, ആര്‍ത്തിയില്ല, പുച്ഛമില്ല
ജീവന്റെ കണികക്കായ് പ്രാര്‍ത്ഥനമാത്രം
അടിയറവുവച്ചു ആശകള്‍ക്കുമുമ്പില്‍
നിമിഷങ്ങളോരോന്നും അതുല്യമായ്
ചെയ്‌തുതീര്‍ക്കാന്‍ ഏറെയും ബാക്കിവച്ചു
ചെയ്‌തതത്രയോ നിഷ്‌ഫലവും
ദശകങ്ങള്‍ ഓരോന്നുകഴിഞ്ഞപ്പോഴും
മൃത്യുവെന്നൊന്നുള്ളതോര്‍ത്തില്ല പലപ്പോഴും
രഹസ്യങ്ങള്‍ രഹസ്യങ്ങളായ് തുടര്‍ന്നു
അവസരങ്ങളെല്ലാം അസ്‌തമിച്ചു
മേനിയാകെ മരവിച്ചു ചിന്തകളും
ദൈവസ്‌മരണകള്‍ നിറഞ്ഞു മനമാകെ
പിന്മാറി അതിജീവനശ്രമങ്ങളില്‍ നിന്നും
ദൈവവിളിക്കായ് കാത്തുകിടക്കുന്നു നിസ്സഹായനായ്