മാ നിഷാദ
ഇനിയുറങ്ങൂ എന്ന്
താരാട്ടുപാടുവാന്‍
എനിക്കമ്മയില്ല.
ഇനിയുണരു എന്ന്
തട്ടിയുണര്‍ത്താന്‍
എനിക്കച്ഛനു മില്ല.
കാതടിപ്പിക്കുന്ന
വിസ്‌ഫോടനങ്ങളാണ്
എന്റെ സഖികള്‍....
ഉറുമ്പരിക്കുന്ന
കൊച്ചനു ജന്റെ കണ്ണുകള്‍
തുറന്നു തന്നെ ഇരിക്കുന്നു
ഉഷ്‌ണമാപിനിയില്‍
മെര്‍ക്കുറി ഉയര്‍ന്നു വിങ്ങുന്നു
ഞാന്‍ ഭൂമധ്യരേഖയിലാണ്
കഴുകന്മാരുടെ ചിറകടി
എനിക്കു കേള്‍ക്കാം
മാ നിഷാദാ ......