മഴ പെയ്‌തില്ല

അവള്‍ മരിച്ചപ്പോള്‍ മഴപെയ്‌തു
അമ്മയ്‌ക്കും അച്ഛഌം വേണ്ടി മഴ കരഞ്ഞു
ഓരോ കുഞ്ഞിക്കൈകളേയും മഴ രസിപ്പിച്ചു
മഴയില്‍ പല ജീവനു കളും മൊട്ടിട്ടു.
മഴ ഹൃദയത്തിന്റെ ദാഹം തീര്‍ത്തു
പ്രണയത്തിനു സംഗീതം പകര്‍ന്നു
കവിയുടെ തൂലികയായി മാറി മഴ
ഭൂവില്‍ നൃത്തച്ചുവടുകളൊരുക്കി മഴ
എങ്കിലും ഇന്നു മഴയെ അന്വേഷിച്ചു നടന്നു ഞാന്‍...
ഈ ചേതനയകലുമ്പോള്‍
സ്‌നേഹത്തില്‍ പൊതിഞ്ഞ,
കര്‍മ്മങ്ങളില്‍ തീര്‍ത്ത,
ബന്ധങ്ങളുടെ അടിത്തറ....
മനസ്സ്‌....!
മഴ പെയ്‌തില്ല...