നഷ്‌ടബാല്യം
ആരോ പറഞ്ഞു
(എല്ലാവരും....) ഒരിക്കലും
പിറകിലേക്ക് തിരിയരുത്....
ഓര്‍ത്ത് ദു:ഖിക്കരുത്....
പക്ഷെ,
ഇന്ന് ഞാന്‍ അന്നായിരിക്കുവാന്‍
മോഹിക്കുന്നു....
വീണ്ടും വീണ്ടും ആ
മിഴികളില്‍ ഒളിഞ്ഞുനോക്കുന്നു...
നഷ്‌ടമായ ദു:ഖത്തോടെ...
നഷ്‌ടപ്പെട്ടതിന്റെ ചമ്മലോടെ....
അങ്ങ്....
ദൂരെ പെയ്‌തൊരു
മഴയായിരുന്നുവത്...
കടലാസുവഞ്ചികള്‍ക്കൊപ്പം ചലിച്ചു
നിഷ്‌കളങ്കമായിരുന്നുവത്....
മാഞ്ചോട്ടിലെ മണ്ണപ്പം ചുട്ട്
മുല്ലവള്ളിയോട് കിന്നാരം പറഞ്ഞ്
കാര്‍ത്തൂന്റെ കാതില്‍
എന്തോ പിറുപിറുത്ത്....
മയില്‍പ്പീലിയും....
മഞ്ചാടിക്കുരുക്കളും....
സ്വപ്‌നങ്ങളുടെ നെറുകയില്‍ വെച്ചങ്ങനെ...
നക്ഷത്രങ്ങളെ നോക്കി കോപ്രികാട്ടിയത്...
തല്ലുകൊള്ളാഌം...
മഴകൊള്ളാഌം നിന്ന മഴ....
ഇല്ല എല്ലാം
ഒരു പേമാരിപോലെ പെയ്‌തിറങ്ങി...
ഓരോ മഴത്തുള്ളികളിലും
എനിക്ക് നഷ്‌ടമായത്....
നിന്നെയായിരുന്നു....
നിന്നോര്‍മ്മകളായിരുന്നു....
ചിറകുമുളയ്‌ക്കാത്ത ബാല്യമേ...!