കവിയും കവിതയും
മടുത്തു തുടങ്ങിയിരിക്കുന്നു-
ഈ പൊള്ളവാക്കുകള്‍
ഒന്നിലും ചിന്തയുണരുന്നില്ല
ജീവിതമില്ല; ആത്മാവില്ല
കവിതയില്ല..... ശൂന്യം!
കവി വ്യാകുലപ്പെട്ടു
ഞാന്‍ കവിയല്ല....
സൂര്യനസ്‌തമിച്ചു
‘പിന്നെ?’ തൂലിക ചോദിച്ചു
ഇന്നീ ലോകം കാണുന്നത്
അങ്ങയുടെ ഭാവനകളാണ്.
സംസാരിക്കുന്നത് അങ്ങയുടെ വാക്കുകളും
അങ്ങയുടെ കവിതകള്‍ വാഴ്‌ത്തപ്പെടുന്നു.
‘കവിത!’കവി പുച്ഛിച്ചു
നിനക്കറിയില്ല.... അവയെല്ലാം മിഥ്യയാണ്
നൈമിഷികം.....
കവി ധ്യാനത്തിലാണ്ടു.
വിദൂരതയില്‍ അമ്മയുടെ താരാട്ട്
എന്റെ മനസ്സിനിയും മരിച്ചിട്ടില്ല.
കവി ചിരിച്ചുകൊണ്ട് പറഞ്ഞു.