ഒരു പൂവ് പറയുന്ന സത്യം
ഒരു റോസാപ്പൂവ് തന്റെ മനസ്സില്‍ മായാത്ത ചില ഓര്‍മ്മകള്‍ വായനക്കാര്‍ക്കു പങ്കുവെയ്‌ക്കുകയാണ് ഇവിടെ.
എന്റെ നിനവുകള്‍ നിത്യവു-
മെന്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കവെ
ദിനങ്ങള്‍ കടന്നുപോകുമ്പോള്‍
മനോജ്ഞമാം എന്‍ സൗന്ദര്യമേ നിനക്കുവിട.
ഉത്ഭവ നാളുകളില്‍ എന്നുടെ ദളങ്ങളെ
ഉദിക്കുന്ന സൂര്യകിരണങ്ങള്‍ തലോടവേ
ജീവനു വേണ്ടി അന്നുകൊതിക്കുന്നൊരു
പൂമൊട്ടായി സൗന്ദര്യം പ്രവചിക്കുമപ്പുറം
ഇളംകാറ്റ് തലോടി താരാട്ടുപ്പാടിയുറക്കവേ
ഞാന്‍ ഒരു വാസനപുഷ്‌പമായി പരിണമിച്ചു.
മലര്‍വാടിയിലെ റാണിയായി ഞാന്‍ അന്നു-
നൃത്തമാടി രസിച്ചു കഴിയവേ
എന്നുടെ യശ്ശസിനെ പിന്‍തുടര്‍ന്ന നാളുകള്‍
എന്നെ വാര്‍ദ്ധക്യത്തിന്‍ തടവറയിലാക്കി.
വിണ്ണ് പോലുമെന്‍ ഈ കഷ്‌ടത കണ്ടു-
കണ്ണീര്‍ ഒഴുക്കുമ്പോള്‍ ഞാനിന്നറിയുന്നു
പാരിലെ ഇന്നുള്ള ഐശ്വര്യം
സര്‍വ്വകാലവും നിലനില്‍ക്കുകയില്ലെന്ന സത്യം.